മാനന്തവാടി: കിടന്നുറങ്ങുന്നതിനിടെ സമീപത്തു വെച്ച മണ്ണെണ്ണവിളക്ക് മറിഞ്ഞുവീണ് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. പിലാക്കാവ് ജെസ്സി മീഞ്ച കൃഷ്ണൻ (70) ആണ് മരിച്ചത്. ഭാര്യ ഉപേക്ഷിച്ചുപോയ ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം.
ഞായറാഴ്ച രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനോടു ചേർന്ന് മണ്ണെണ്ണവിളക്ക് മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ധരിച്ച സ്വറ്ററും കമ്പിളിയും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: ഉഷ (മടിക്കേരി), പരേതനായ അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.