വിഘ്നേശ്വരൻ, മുരുകാനന്ദം
ഗൂഡല്ലൂർ: ഉപ്പട്ടി അത്തിക്കുന്നിലും അയ്യൻകൊല്ലിയിലുമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു.
പന്തല്ലൂർ ഭുവനേശ്വന്റെ മകനും ഗൂഡല്ലൂർ ഗവ. കോളജ് വിദ്യാർഥിയുമായ വിഘ്നേശ്വരനാണ് (21) മേപ്പാടി വിംസ് ഹോസ്പിറ്റലിൽ മരിച്ചത്. കഴിഞ്ഞ 27 ന് ഉപ്പട്ടി വഴി ഗൂഡല്ലൂരിലിലേക്ക് വരുകയായിരുന്നു. അത്തിക്കുന്ന് ഭാഗത്ത് ബൈക്ക് കലുങ്കിലിടിച്ച് ഗുരുതര പരിക്കേൽക്കുകയായിരുന്നു. എരുമാട് ഇൻകോ നഗറിലെ മുരുകാനന്ദമാണ്(27) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെയിൻറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് സ്റ്റാൻഡ് തട്ടാൻ മറന്നു. സ്റ്റാൻഡ് റോഡിലെ ഹമ്പിൽ തട്ടി ബൈക്ക് മറിഞ്ഞാണ് ഇയാൾക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.