xപനമരം: പനമരം ടൗണിലെ താമസസ്ഥലത്ത് മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിനു സമീപത്തെ സൂപ്പർ മാർക്കറ്റിന്റെ മുകൾ നിലയിൽ താമസിക്കുകയായിരുന്ന വർഗീസ് എന്ന നിൽപ്പ് വർഗീസിനെയാണ്(56) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ഒറ്റക്കാണു താമസിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പനമരം പൊലീസും സി.എച്ച് റെസ്ക്യൂ ടീം പ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിവരം ലഭിക്കുന്നവർ പനമരം പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04935222200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.