ബാലുശ്ശേരി: കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊല്ലൻറവിട മുഹമ്മദിെൻറ മകൻ മിഥിലാജ് (17) ആണ് മരിച്ചത്. പാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. വൈകീട്ട് അേഞ്ചാടെയാണ് അപകടം നടന്നത്. കുടുംബത്തോടൊപ്പമെത്തിയ മിഥിലാജ് കരിയാത്തുംപാറ റിസർവോയറിലെ പാറക്കടവ് ഭാഗത്ത് കുളിക്കുന്നതിനിടെ വെള്ളക്കുഴിയിൽ താണുപോവുകയായിരുന്നു. പരിസരത്തുള്ളവരും കുടുംബാംഗങ്ങളും ചേർന്ന് കരക്കെത്തിച്ച് കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാതാവ്: ഷബിന. സഹോദരങ്ങൾ: മെഹാസ്, മെബിൻ, മിൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.