പന്തീരാങ്കാവ്: സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ക്വാറിയിൽ കളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരുമണ്ണ പാറമ്മൽ വിളക്ക് മഠത്തിൽ അഭിലാഷ് - സ്വപ്ന ദമ്പതികളുടെ മകൻ ആദർശാണ് (15) പെരുമണ്ണ തയ്യിൽ താഴം ക്വാറിയിൽ മുങ്ങിമരിച്ചത്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.ചൊവ്വാഴ്ച രാവിലെ പത്തോടെ രണ്ടു സൈക്കിളുകളിലായാണ് ഇളയ സഹോദരനും മറ്റ് രണ്ടു കുട്ടികൾക്കുമൊപ്പം ഇവർ ക്വാറിയിലേക്ക് പോയത്. ക്വാറിയിൽ കളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചുകളിക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് കുട്ടികൾ പറഞ്ഞത്. ആദർശ് വെള്ളത്തിൽ മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്നവർ തൊട്ടടുത്ത വീട്ടിൽ വിവരം പറയുകയായിരുന്നു. സമീപ വാസികൾ ഉടൻ വിദ്യാർഥിയെ കരക്കെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. കാരന്തൂർ കല്ലറ കോളനി പ്രദേശത്തുകാരായ കുടുംബം ഏതാനും വർഷം മുമ്പാണ് പാറമ്മൽ താമസമാക്കിയത്. സഹോദരൻ: അശ്വിൻ. സംസ്കാരം ബുധനാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.