നാദാപുരം: പൊള്ളലേറ്റ യുവതി മരിച്ചു. വാണിമേൽ കരുകുളം കല്ലുമ്മൽ സുരേഷിെൻറ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടത്.മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വാണിമേൽ പഞ്ചായത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. മക്കൾ: ഭഗവത് കൃഷ്ണ, ഭഗത് ശ്രീ. വാണിമേൽ പച്ചപാലം കോളിപ്പാറയിലെ ദാസെൻറയും റീനയുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.