കൊടിയത്തൂർ: ടിപ്പർ ലോറി പിറകോട്ടുരുണ്ടു ദേഹത്ത് കയറി ഗോതമ്പറോഡ് മാവായി കെ.ടി. നൗഫൽ (35 ) മരിച്ചു. ലോക്ഡൗൺ മൂലം ഏറെ നാളായി നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഡ്രൈവറുടെ സഹായിയായിരുന്ന നൗഫൽ വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.തോട്ടുമുക്കം പുതിയനിടം റോഡിൽ മൂന്നു മണിക്കായിരുന്നു അപകടം. കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: കുഞ്ഞിരായിൻ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: നിഹാദ്, നിഹാൽ, ദിയ ഫാത്തിമ. സഹോദരങ്ങൾ: ഖാലിദ്, മുനീർ, അജ്മൽ റാഷിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.