ചെറുവണ്ണൂർ: ബൈക്ക് ലോറിക്കടിയിൽപെട്ട് ബി.സി റോഡ് ലിറ്റിൽ ഫ്ലവർ സ്കൂളിനു സമീപം പിലാക്കൽ വീട്ടിൽ പരേതനായ പൗലോസിൻെറ മകൻ ജോർജ് (69) മരിച്ചു. തിങ്കളാഴ്ച രാവിലെ ഞെളിയൻപറമ്പിനു സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം. പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിവന്ന കാർ കണ്ട് വെട്ടിച്ച സ്കൂട്ടർ ലോറിക്കടിയിൽപെടുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ഭാര്യ: സൂസൻ. മക്കൾ: അലസ്റ്റർ പി. ജോർജ്, അർച്ചന ജോർജ്. മരുമക്കൾ: നീതു ജോസ്, ഹാൻസൺ സ്െറ്റല്ലസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.