കുറ്റ്യാടി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊയിലോത്തറയിലെ കൊയിലോത്തുംതറ കെ.പി. സുധീഷ് (42) മരിച്ചു. കാവിലുംപാറ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.
സി.പി.എം പഞ്ചായത്ത് മുക്ക് ബ്രാഞ്ച് സെക്രട്ടറി, കെ.സി.ഇ.യു (സി.ഐ.ടി.യു) യൂനിറ്റ് പ്രസിഡൻറ്, കാവിലുംപാറ ഗവ. ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മാതാവ്: നാരായണി. ഭാര്യ: പ്രമീള (ഷൈമ -വേളം). മക്കൾ: എബിൻ, എൽമിയ. സഹോദരി: സുധ.
മംഗലാട്: മണിയോത്ത് കുഞ്ഞബ്ദുല്ല (65) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജമീല. മക്കൾ: ആയിഷ, ഫൈസൽ ദുബൈ, ആശിറ, ആശിന. മരുമക്കൾ: അബ്ദു സലാം, റഷീദ്, മുഹമ്മദ്. സഹോദരങ്ങൾ: മൂസ, പാത്തു, കുഞ്ഞയിശ, ബിയ്യാത്തു.
മംഗലാട്: നെരോത്ത് അമ്മത് ഹാജി (70) കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മറിയം. മക്കൾ: സാജിദ്, മൂസ (ഖത്തർ), റിയാദ് മാസ്റ്റർ (എം.ജെ ഹൈസ്കൂൾ വില്യാപ്പള്ളി), സൽവ.മരുമക്കൾ: ജസീല, ഷംസീറ, ആഷിദ, ഇഫാദ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, മെയ്തു, പാത്തു, അയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.