പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ പാറക്കട്ട മണിയാണി കോമ്പൗണ്ട് 'സുഷമ' നിവാസിൽ ആനന്ദെൻറ മകൻ എ. പ്രദീപ് കുമാർ (38) ആണ് അപകടത്തിൽ തൽക്ഷണം മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിെൻറ സ്കൂട്ടറിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പ്രദീപിെൻറ ദേഹത്തിലൂടെ സ്കൂട്ടറിെൻറ തൊട്ടുപുറകിലുണ്ടായിരുന്ന ട്രെയിലർ ലോറി കയറി ഇറങ്ങുകയായിരുന്നു. മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽനിന്ന് വടകരയിലേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്. കാസർകോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പ്രദീപ് കുമാർ ഒന്നര വർഷമായി വടകര ബീച്ചിൽ ഹോട്ടൽ കച്ചവടം നടത്തിവരുകയായിരുന്നു. വടകരയിൽനിന്നെത്തിയ അഗ്നിശമനസേനയും പയ്യോളി പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതസ്തംഭനമുണ്ടായി. മാതാവ്: സരോജിനി. ഭാര്യ: ചിന്മ. മക്കൾ: മൈഥിലി (4), അവേന്യ (എട്ടു മാസം). സഹോദരങ്ങൾ: പ്രിയ (അധ്യാപിക, ചൈതന്യ സ്കൂൾ, ചൗക്കി), പ്രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.