വടുവഞ്ചാൽ: തേൻ ശേഖരിക്കാൻ വനത്തിൽ പോയ വാച്ചർ പാറയിൽനിന്ന് വഴുതി വീണ് മരിച്ചു. പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ ബാബു (36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ബടേരി സെക്ഷനിൽ (എസ്.ആർ) വാച്ചറായിരുന്നു. കടച്ചിക്കുന്ന് ആദിവാസി കോളനിയിലെ ഒമ്പതംഗ സംഘത്തോടൊപ്പമാണ് തേൻ ശേഖരിക്കാൻ വനത്തിലേക്ക് പോയത്.ബാലൻതണ്ട് വനഭാഗത്ത് പാറയിലൂടെ നടന്നിറങ്ങവെ കാൽവഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്താനായത്. വനം വകുപ്പിന് കീഴിൽ മുൻ വാച്ചറായിരുന്ന വെളുത്തയുടെ മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ശ്രീനന്ദന, ധന്യ, മിഥുൻ, നിഹാരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.