കക്കോടി: കുരുവട്ടൂരിലെ പോലൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പടിഞ്ഞാറ്റുംമുറി കള്ളിക്കുന്നത്ത് പ്രവീണ്‍ (32) മരിച്ചു. ഇലക്ട്രീഷ്യനായ പ്രവീണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഡിസംബര്‍ നാലിന് രാത്രി ഒന്‍പതരയോടെയാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പിതാവ്: ഭാസ്കരന് നായര്‍ എടക്കണ്ടിയില്‍ (മുക്കം), മാതാവ്: ലീലാവതി. സഹോദരി: പ്രീതി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.