മാനന്തവാടി: മാനന്തവാടി-തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വാളാട് കാട്ടിമൊട്ടമ്മല് വീട് ബാലന്-പുഷ്പ ദമ്പതികളുടെ മകന് രാജേഷ് ആണ് (21) മരിച്ചത്.സഹയാത്രികനായ തലപ്പുഴ ഗോദാവരി കോളനിയിലെ സുധീഷ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച രാത്രി പത്തരയോടെ കുഴി നിലത്തിനും എസ് വളവിനുമിടയിലായാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.