കോവൂർ: മാങ്കാവിനടുത്ത് കുറ്റിയിൽതാഴത്ത് നിർമാണത്തിലിരുന്ന വീടിന് മുകളിൽനിന്ന് വീണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചീറങ്ങോട്ടുമീത്തൽ പരേതരായ ഗോപാലൻ മേസ്തിരി, കാർത്യായനി അമ്മ എന്നിവരുടെ മകൻ പി.ജി അനിൽകുമാർ (പൊടി-49) ആണ് മരിച്ചത്. നവംബർ ഒമ്പതിന് കെട്ടിട നിർമാണത്തിനിടെയാണ് അനിൽ കുമാറിന് അപകടം സംഭവിച്ചത്. ഭാര്യ: ജിസി. മക്കൾ: അനുരഞ്ജ്, അഭിനന്ദ. സഹോദരങ്ങൾ: പൊന്നമ്മ, ഓമന, രമേശൻ, ശശികുമാർ, രവികുമാർ, പ്രസാദ്കുമാർ പരേതരായ ഭാസ്കരൻ, രാജമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.