ഈസ്റ്റ്ഹിൽ: അഴിമതി നിരോധന കമീഷൻ അംഗമായിരുന്ന അഡ്വ. ആർ.കെ. വേണു നായർ (89) നിര്യാതനായി. കൊയിലാണ്ടി ബാറിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡൻറ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി, കേരള പബ്ലിക് സർവിസ് കമീഷൻ മെംബർ, ഇലക്ട്രിസിറ്റി ബോർഡ് സ്റ്റാൻഡിങ് കോൺസൽ, ഹൈകോടതി അഭിഭാഷകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊയിലാണ്ടി കീഴരിയൂർ പരേതരായ കെ.സി. ദാമോദരൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീമതി അമ്മ. മക്കൾ: വി.എസ്. ഗോപകുമാർ, (ചാർട്ടേഡ് അക്കൗണ്ടൻറ്), അഡ്വ. വി.എസ്. ബിന്ദു. മരുമക്കൾ: ഡോ. ആശാദേവി. (അഡീ. ഡി.എം.ഒ കോഴിക്കോട്), ഡോ. എ.എൻ. സദാനന്ദൻ (പ്രഫസർ ഓഫ് ഓർത്തോപീഡിക്സ്, മലബാർ മെഡിക്കൽ കോളജ് ഉള്ള്യേരി, കോഴിക്കോട്). സഹോദരങ്ങൾ: ആർ.കെ. കമലം, വിജയലക്ഷ്മി, രാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.