നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക കിണറ്റില്‍ മരിച്ചനിലയില്പേരാമ്പ്ര: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വയോധികയെ വീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേനായി നീച്ചാറത്ത് ലീല അമ്മയാണ് (75) മരിച്ചത്. മകനും ഭാര്യയും മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിച്ചുവരുന്നത്. വീട്ടിലുള്ള മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ലീല അമ്മ ഇതേവീട്ടില് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകൻ: പുഷ്പരാജ്. മരുമകൾ: രാഗി. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.