കുറ്റ്യാടി: സഹോദരനൊപ്പം റോഡ് മുറിച്ചുകടക്കവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു. വടയം ചുണ്ടേമ്മൽ അസ്ലമിന്റെ മകൻ അഫ്നാനാണ് (8) മരിച്ചത്. വടയം അങ്ങാടിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. തീക്കുനി ഭാഗത്തുനിന്ന് സഹോദരൻ അദ്നാനൊപ്പം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ അഫ്നാൻ റോഡ് മുറിച്ചുകടക്കവെ എതിർഭാഗത്തുനിന്ന് വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സഹോദരൻ അദ്നാന്റെ കൺമുന്നിലായിരുന്നു അപകടം.
തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടയം സൗത്ത് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.പിതാവ് അസ്ലം ദുബൈയിലാണ്. മാതാവ്: ഉമൈറ.കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നിട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.