Posted On
date_range Updated On
date_range ഇതു താന്‍ടാ കണ്ണൂര്‍ പൊലീസ്
കണ്ണൂര്‍: എന്നും ബോംബും അക്രമികളെയും പിടികൂടുന്ന കണ്ണൂര്‍ പൊലീസിനെ മാത്രം അറിയാവുന്ന മറുനാട്ടുകാര്‍ക്ക് കലാനഗരിയിലത്തെിയപ്പോള്‍ അമ്പരപ്പായിരുന്നു. കാരണം മാതൃക പ്രവര്‍ത്തനത്തിലാണ് ഇവിടെ പൊലീസ്. വഴികാട്ടാനും ഗതാഗതം നിയന്ത്രിക്കാനും കൈപിടിച്ച് കടത്താനുമെല്ലാം പൊലീസുണ്ട്.
കണ്ണൂര്‍ റേഞ്ചിനു കീഴില്‍ 800 പൊലീസുകാരെയാണ് കലോത്സവത്തിനായി നിയോഗിച്ചത്. അഞ്ച് ബൈക്ക് പട്രോള്‍, രണ്ട് മൊബൈല്‍ പട്രോള്‍, വനിത സി.ഐയുടെ കീഴില്‍ പ്രത്യേക സംഘം എന്നിവയുണ്ട്.
26 പാര്‍ക്കിങ് കേന്ദ്രങ്ങളിലും കര്‍മനിരതരായി പൊലീസുണ്ട്. ജില്ല പൊലീസ് മേധാവി കെ.പി. ഫിലിപ്പ്, കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, ടൗണ്‍ സി.ഐ കെ.വി. വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.