ന്യൂയോർക്ക്: ഫലസ്തീനിയൻ-അമേരിക്കൻ മോഡൽ ബെല്ല ഹദീദിെ ൻറ പോസ്റ്റ് ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഇൻസ്റ്റഗ്രാം മാപ്പുപറഞ്ഞു.
ബെല്ല ഹദീദിെ ൻറ പിതാവ് മുഹമ്മദ് അൻവർ ഹദീദിെ ൻറ പാസ്പോർട്ട് ഷെയർ ചെയ്തതാണ് ഇൻസ്റ്റഗ്രാം നീക്കിയിരുന്നത്. മുഹമ്മദ് അൻവറിെ ൻറ ജന്മ സ്ഥലം ഫലസ്തീനാണെന്ന് വ്യക്തമാക്കുന്ന ‘ഞാൻ ഫലസ്തീനി ആയതിൽ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെയുള്ള പോസ്റ്റാണ് ഇൻസ്റ്റഗ്രാം നീക്കിയത്. ഇതിനെ ബെല്ല കടുത്ത ഭാഷയിൽ വിമർശിച്ചതോടെയാണ് സമൂഹ മാധ്യമം ക്ഷമാപണവുമായി എത്തിയത്.
‘സ്വകാര്യത മാനിക്കാനായി ഞങ്ങൾ വ്യക്തി വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കാറില്ല. വ്യക്തി വിവരങ്ങളുള്ള പാസ്പോർട്ട് ഷെയർ ചെയ്തതിനാലാണ് ഡിലീറ്റ് ചെയ്തത്.
എന്നാൽ, ഇതിൽ പാസ്പോർട്ട് നമ്പർ വ്യക്തമായി കാണുന്നില്ല. അതുകൊണ്ടു തന്നെ ഇത് ഡിലീറ്റ് ചെയ്യപ്പെടേണ്ടതുമല്ല. ഞങ്ങൾ പോസ്റ്റ് റീസ്റ്റോർ ചെയ്തിട്ടുണ്ട്. തെറ്റു പറ്റിയതിൽ ബെല്ലയോട് മാപ്പു ചോദിച്ചു’’- ഇൻസ്റ്റഗ്രാം വക്താവ് പ്രതികരിച്ചു.
പോസ്റ്റ് ഡിലീറ്റ് ചെയ്തതിൽ 23 കാരിയായ മോഡൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡിലീറ്റ് ചെയ്തതിൻെറ കാരണം അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം അയച്ച മെസേജും ബെല്ല ഷെയർ ചെയ്തിരുന്നു. സാമുദായിക നിർദേശങ്ങൾ ലംഘിച്ചു, അധിക്ഷേപിച്ചു, മനപൂർവം പ്രശ്നങ്ങളുണ്ടാക്കി എന്നീ കാരണങ്ങളാണ് ഇതിൽ അറിയിച്ചിരുന്നത്.
‘‘ ഒരു ഫലസ്തീനി ആയിരിക്കാൻ ഇൻസ്റ്റഗ്രാമിൽ അനുവാദമില്ലേ? ജന്മസ്ഥലം ഫലസ്തീനാണെന്നു തെളിയിക്കുന്ന എെ ൻറ പിതാവിെ ൻറ അമേരിക്കൻ പാസ്പോർട്ട് മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്തത്’’ -ബെല്ല പറഞ്ഞു.
സംഭവം വിവാദമായതോടെ നിരവധി പേർ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എല്ലാവരും തങ്ങളുടെ രക്ഷിതാക്കളുടെ ജന്മ സ്ഥലങ്ങൾ കുറിക്കൂവെന്ന ബെല്ലയുടെ ആഹ്വാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.