???????????????????? ???????????? ???????? ???????????? ????????????? ??? ??????????????????????? ????? ???? ?????? ??????????

അലനെയും താഹയെയും പിന്തുണക്കുന്ന രാഷ്​ട്രീയക്കാർക്ക്​ സക്കരിയയുടെ വീട്ടിലേക്ക്​ സോഷ്യൽ മീഡിയ വഴി കാണിക്കുന്നു..

പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന അലൻെറയും താഹയുടെയും വീടുകൾ സന്ദർശിക്കാൻ പ് രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയെത്തിയത്​ ചൊവ്വാഴ്​ചയാണ്​. കഴിഞ്ഞ ദിവസം മുൻമന്ത്രിയും ലീഗ്​ എം.എൽ.എയുമായ എം.കെ. മുനീറും ഇവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. വിഷയം യു.ഡി.എഫ്​ ഏറ്റെടുക്കുമെന്നും സഭയിൽ ചർച്ചയാക്കുമെന്നും ര മേശ്​ ചെന്നിത്തല പ​റയുകയുമുണ്ടായി. രാഷ്​ട്രീയ സാംസ്​കാരിക രംഗത്തെ പലരും അലൻെറയും താഹയുടെയും വീടുകൾ സന്ദർശിക്കുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്​തു കഴിഞ്ഞു.

ഇതേസമയം, രാഷ്​ട്രീയക്കാർ വഴി മറന്നുപോയ മറ്റൊരു യു.എ.പി.എ കേസിലെ ഇരയുടെ വീട്ടിലേക്കുള്ള വഴി ഓർമിപ്പിക്കുകയാണ്​ സോഷ്യൽ മീഡിയ. ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതിയാക്കി 2009 ഫെബ്രുവരി അഞ്ചിന്​ തൻെറ 19ാം വയസ്സിൽ പോലീസ്​ പിടികൂടിയ പരപ്പനങ്ങാടി സ്വദേശി കോണിയത്ത്​ സക്കരിയയുടെ വീട്ടിലേക്കുള്ള വഴിയുടെ ഗ്രാഫിക്​സ്​ ഉൾപ്പെടെയാണ്​ സോഷ്യൽ മീഡിയ ചോദ്യം ഉന്നയിച്ചിരിക്കുന്നത്​. ബാലപ്രസിദ്ധീകരണങ്ങളിലെ ‘വഴികാണിക്കുക’ എന്നതിൻെറ മാതൃകയിൽ നൽകിയ ചാർട്ട്​ ആവശ്യപ്പെടുന്നത്​ ‘ഇടതു വലതു രാഷ്​​ട്രീയക്കാർക്കും മറ്റ്​ സാംസ്​കാരിക പ്രവർത്തകർക്കും സക്കരിയയുടെ വീട്ടിലേക്കുള്ള വഴി കാണിക്കുക’ എന്നാണ്​.

പരപ്പനങ്ങാടി സ്വദേശി കോണിയത്ത്​ സക്കരിയ

യു.എ.പി.എ ചുമത്തി കഴിഞ്ഞ 11 വർഷമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സക്കരിയക്കെതിരായ കേസിൻെറ വിചാരണപോലും നടക്കാതെ കേസ്​ അനന്തമായി നീളുകയാണ്​. ഇത്രയുംകാലമായിട്ടും സക്കരിയക്ക്​ പിന്തുണ നൽകാനോ, കേസിൽ നീതിയുക്​തമായ ഇടപെടലുകൾ നടത്താനോ രാഷ്​ട്രീയ പാർട്ടികളാരും മുൻകൈ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ്​ അലനും താഹക്കും പിന്തുണയുമായെത്തിയ രാഷ്​ട്രീയ നേതൃത്വത്തോട്​ സക്കരിയയെക്കുറിച്ച്​ സോഷ്യൽ മീഡിയ ചോദ്യമുന്നയിക്കുന്നത്​...

Tags:    
News Summary - How to reach Zakariya's home Social Media ask politicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.