പരിഷ്കരിച്ച ഹോം ഐസൊലേഷൻ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഹോം ഐസൊലേഷനുള്ള മാഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രായമായവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കും (എച്ച്ഐവി, അവയവങ്ങള്‍ മാറ്റിവെക്കപ്പെട്ടവര്‍, കാൻസർ തെറാപ്പി തുടങ്ങി) ഹോം ഐസൊലേഷന്‍ നല്‍കാന്‍ പാടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിൽ പറയുന്നത്. 

60നു മുകളിൽ പ്രായമുള്ള രോഗികൾക്കും രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം / കരൾ / വൃക്കരോഗം, സെറിബ്രോ-വാസ്കുലർ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവർക്കും ഡോക്ടര്‍മാരുടെ കൃത്യമായ പരിശോധനകൾക്കു ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കാവൂ.

ഹോം ഐസോലേഷനില്‍ കഴിയുന്ന രോഗികള്‍ പത്ത് ദിവസത്തോളം രോഗ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയോ മുന്ന് ദിവസം തുടര്‍ച്ചയായ പനിയോ ഉണ്ടായില്ലെങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം. അതിനുശേഷം, ഏഴ് ദിവസത്തേക്ക് രോഗിയെ വീട്ടില്‍ തന്നെ ക്വാറന്‍റീനില്‍ കഴിയാനും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാനും നിർദ്ദേശിക്കും. ഈ കാലയളവിലും വീട്ടുകാരുമായുള്ള സമ്പർക്കം പാടില്ല. ഹോം ഐസലേഷന്‍ കാലയളവ് അവസാനിച്ചതിനുശേഷം പരിശോധനയുടെ ആവശ്യമില്ലെന്നും പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളും അവരുടെ ആരോഗ്യ സ്ഥിതിയും ഫീൽഡ് സ്റ്റാഫ്/ കാൾസ​െൻറർ മുഖേനയോ ദിനേന കൃത്യമായി ശേഖരിക്കണമെന്നും നിർദ്ദേശം പറയുന്നു. 

Tags:    
News Summary - Health Ministry Issues Revised Home Isolation Guidelines For COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.