‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്...’ എന്നു കേൾക്കുമ്പോൾ മുഖം ഓർമയില്ലെങ്കിലും മലയാളികൾക്ക് ആ ശബ്ദം സ്വന ്തക്കാരുടെതുപോലെ പരിചിതമാകും.
‘ആകാശവാണി.. വാർത്തകൾ വായിക്കുന്നത് ഗോപൻ..’
അതേ... ഗോപൻ നായർ..
ആകാശവാ ണി ആർട്ടിസ്റ്റും നിരവധി പരസ്യങ്ങളിലെ ശബ്ദസാന്നിധ്യവുമായ ഗോപൻ നായരെ അത്യാസന്ന നിലയിൽ ന്യൂഡൽഹിയിലെ ബത്ര ആശ ുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്നതിനാൽ അടിയന്തിരമായി രക്തം ആവശ ്യമാണ്. A+, A-, AB+, AB- എന്നീ ഗ്രൂപ്പിലുള്ള രക് തമാണ് ആവശ്യം.
മകൻ പ്രമോദ് ഗോപൻ അദ്ദേഹത്തിനൊപ്പമുണ്ട്. ഗോപൻ നായരുടെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ട്. എന്നാലും പ്ലേറ്റ്ലെറ്റിനായി രക്തത്തിൻറെ ആവശ്യമുണ്ടെന്ന് ബന്ധുക്കൾ അറിയിക്കുന്നു.
നൽകാൻ സന്നദ്ധതയുള്ളവർ പ്രമോദ് ഗോപൻറെ 0818248090 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.