കോവിഡ് സംശയിക്കുന്നവരുടെ മൃതദേഹം ഉടൻ വിട്ടുനൽകണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്നവരുടെ മൃതദേഹം പരിശോധന ഫലം ലഭിക്കുന്നത് വരെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം ബുധനാഴ്ച കത്തുനൽകി. 

എന്നാൽ സംസ്കരിക്കുന്നത് ആരോഗ്യ വകുപ്പിൻറെ കർശന നിർദ്ദേശം പാലിച്ചായിരിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം നേരത്തേ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അവ്യക്തത കാരണം പല സംസ്ഥാനങ്ങളിലും അത് പാലിക്കപ്പെടുന്നില്ലെന്നും വിമർശനമുയർന്നിരുന്നു. ഇതേതുടർന്ന് കോവിഡ് സംശയിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായി പ്രതിഷേധവും ഉയർന്നിരുന്നു.  


രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷവും കടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മൃതദേഹം വിട്ടുനൽകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയതായി ആരോഗ്യസേവന വകുപ്പ് ഡയറക്ടർ ജനറൽ ഡോ.രാജീവ് ഗാർഗ് പറഞ്ഞു. ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ അതുമായി ബന്ധപ്പെട്ട് വിവരങ്ങളും മാനദണ്ഡങ്ങളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 434 പേരാണ് രാജ്യത്ത് മരിച്ചത്, 19,148 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്.

Tags:    
News Summary - Don't Hold Bodies Of Suspected COVID-19 Cases Over Pending Lab Reports: Centre Tells States-indian news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.