‘‘കൊറോണ ബീവറേജിൽ പോകാറില്ല; കാരണം ...കൊറോണ മദ്യപിക്കില്ല..’’

‘‘കൊറോണ അമ്പലത്തിൽ പോകും, മസ്ജിദിൽ പോകും, ചർച്ചിൽ പോകും.. സ്​കൂളിൽ പോകും, കല്യാണത്തിന് പോകും, ഉത്സവത്തിന് പോകും, കൂട്ടപ്രാർഥനക്കെത്തും, വിമാനത്തിൽ പറക്കും. പക്ഷേ കൊറോണ ബീവറേജിൽ പോകില്ല - കാരണം ...കൊറോണ മദ്യപിക്കില്ല..’’ ജിമ്മിലും ബ്യൂട്ടിപാർലറിലുമൊക്കെ പോകുന്ന കൊ​േറാണ​ വെള്ളമടി നിർത്തിയതിനാൽ മദ്യശാലയിലേക്കില്ലെന്ന വാശിയിലാണത്രെ. ഇൗ സന്ദിഗ്​ധ ഘട്ടത്തിലും ബീവറേജ്​ ഔട്​ലെറ്റുകളും ബാറുകളും തുറന്നിരിക്കാൻ എക്​സൈസ്​ വകുപ്പിന്​ ധൈര്യം പകരുന്നത്​ കൊറോണയു​െട ആ വാശി തന്നെയായിരിക്കണം. പ്രതിരോധത്തിൽ ആരോഗ്യവകുപ്പും സെൻട്രൽ ഡിഫൻഡർ ടീച്ചറമ്മയുമൊക്കെ കളം നിറഞ്ഞു കളിക്കു​േമ്പാഴും​ ഏതെങ്കിലുമൊരു സഹതാരത്തി​​െൻറ കൈപ്പിഴ മതി വ്യാധിയുടെ വലക്കണ്ണികൾ കുലുങ്ങാനെന്ന്​ ദോഷൈക ദൃക്കുകൾ അടക്കം പറയുന്നതൊന്നും മൈൻഡ്​ ചെയ്യരുത്​. ആക്രമണ നീക്കങ്ങളുടെ പഞ്ഞകാലത്തിനിടക്ക്​ പണം വരുന്ന ആ ക്യൂവുകൾ കൂടി അടച്ചിട്ടാൽ ആകെ പുകിലാകുമെന്ന്​ വരുമാന വഴിയുടെ മുൻനിരയിൽ കരുനീക്കുന്ന മന്ത്രി പുംഗവൻ പറഞ്ഞതു ത​െന്നയാണ്​ ശരി.

കേരളത്തിൽ ബാറുകളും ബീവറേജ്​ ഔട്​ലെറ്റുകളും അടക്കാത്തതെന്തെന്ന്​ ഒരിക്കലും ചോദിക്കരുത്​. നിങ്ങൾ ‘സംസ്​ഥാന ദ്രോഹി’കളായി ചിത്രീകരിക്കപ്പെടാൻ അതുമാത്രം മതി. ആശങ്ക ഉച്ചിയിൽ നിൽക്കെ അമ്പലങ്ങളും പള്ളികളും ​േനർച്ചകളും പൂരങ്ങളുമൊക്കെ കൊട്ടിയടച്ചത്​ നൂറുശതമാനം ശരി. അതിനെ വാഴ്​ത്തിപ്പാടുന്നു​േമ്പാഴും നൂറുകണക്കിന്​ പേർ ഒരുമെയ്​ പോലെ ഒന്നിച്ചുവാഴുന്ന ആ വരികൾ മാത്രമേന്തെ ഇങ്ങനെ നീണ്ടുപോകുന്നതെന്നു ചോദിച്ചാൽ മാഷന്മാരുടെ മുഖം വാടും. നാടു മുഴുവൻ കൊറോണ ഭീതിയിൽ പേടിച്ചരണ്ടുനിൽക്കു​േമ്പാൾ, ആ മദ്യപരുടെ കരളുവാടിക്കിട്ടുന്ന കാൽപണം എന്തിന്​ വേണ്ടെന്നു വെക്കണമെന്ന്​ അവർ മറുചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. സാമൂഹികമായ അകലം പാലിക്കണമെന്ന്​ വീണ്ടും വീണ്ടും പറയുകയും പലരെക്കൊണ്ടും പറയിക്കുകയും ചെയ്യുന്നതിനിടക്കാണ്​ ഇവിടെ, ഒരു മീറ്ററി​​െൻറ വരവരച്ച്​ അവർ വിസ്​മയിപ്പിച്ചുകൊണ്ടിരിക്കുന്നത്​. കാഷ്​ കൗണ്ടറിലേക്ക്​ മാത്രം നോക്കുന്ന ആസക്​തിയിൽ ആ വരകളൊക്ക മാഞ്ഞുപോകുന്ന അതിശയക്കാഴ്​ചയെക്കുറിച്ച്​ അവർക്കൊന്നുമറിയില്ല. അടുത്തുനിന്നാൽ കൊറോണ പടർന്നേക്കുമെന്ന ശാസ്​ത്രീയ നിഗമനങ്ങളെ കുപ്പിയിലാക്കാൻ ആൾക്കഹോൾ കൊറോണയെ തുരത്തുമെന്ന നുണപ്രചാരണങ്ങളെ കൂട്ടുപിടിക്കും.

മാഹി പോലും നമ്മുടെ ധൈര്യം കണ്ട്​ മൂക്കത്ത്​ വിരൽവെച്ചുനിൽക്കുന്ന കാലമാണിത്​. ഇവിടെനിന്ന്​ കുടിയന്മാർ ആ തുരുത്തിലേക്ക്​ പോയി മദ്യപിച്ച്​ മടങ്ങിവന്നിരുന്ന ആ പഴയകാലമൊക്കെ മാറി. ഇന്ന്​ മാഹിയിൽനിന്ന്​ കുടിയന്മാർ മദ്യംതേടി കേരളത്തിലേക്ക്​ വരുന്ന കാഴ്​ച കണ്ട്​ കോരിത്തരിച്ചുനിൽക്കുകയാണ്​ കള്ളുമന്ത്രി. കേരളത്തിലെ കൊറോണ രോഗികളെക്കണ്ട്​ പേടിച്ച്​ സ്വന്തം മദ്യശാലകൾ നിർത്തിയ മാഹി ഖേദിക്കുന്നുണ്ടാവും. കള്ളുകച്ചവടത്തിലെ കോടികൾ പോയെന്ന്​ മാത്രമല്ല, തങ്ങളുടെ മദ്യപപ്രജകളൊക്കെ കേരളീയ കുടിയന്മാർക്കൊപ്പം തൊട്ടുതൊട്ട്​ വരിയിലുറച്ചുനിൽക്കുകയുമാണ്​. ബി.ബി.സിയിൽ വരെ ചർച്ചയായ കേരളത്തി​​െൻറ ആരോഗ്യ മഹിമക്കുപിന്നാലെ, മദ്യശാലകളിൽ അനവധി പേർക്കൊപ്പം ഒന്നിച്ചുനിന്നാലും ഒരു കോവിഡും പകരില്ലെന്ന്​ ലോകത്തിന്​ പുതിയ സാക്ഷ്യം നൽകുന്ന കേരളത്തി​​െൻറ ‘ബീവറേജ്​ സുവിശേഷ’വും ​ൈവകാതെ വാർത്തയാകുമെന്നുറപ്പ്​. കോവിഡ്​ ഭീതി ഉയർന്നപ്പോഴേ, ബാറുകളും മദ്യശാലകളും അടച്ച അമേരിക്കക്കും ഇറ്റലിക്കും ഫ്രാൻസിനും സ്​പെയിനിനുമൊന്നും നമ്മുടെ എക്​സൈസ്​ വകുപ്പി​​െൻറ മിടുക്കിനെക്കുറിച്ച്​ ഒരു ചുക്കുമറിയില്ല.

സ്വതവേ, പരസ്​പരം അത്രമേൽ സ്​നേഹിച്ചുകഴിയുന്ന മദ്യപസമൂഹം ഈ ആപത്തുകാലത്തും ക്യൂവിൽ തൊട്ടടുത്തുള്ള സുഹൃത്തിനോടൊപ്പം ചേർന്നുനിൽക്കും. എതിരഭിപ്രായങ്ങളെ ഒന്നു തളർത്തുന്നതിനായി ഒരു മീറ്ററി​​െൻറ അകലങ്ങളിലേക്ക്​ വേർപിരിക്കാൻ സർക്കാർ തീരുമാനിച്ചാലും അതു നടക്കില്ല. ജനത കർഫ്യൂവി​​െൻറ തലേന്ന്​ തിരുവനന്തപുരം മുതൽ മാനന്തവാടി വരെയുള്ള ബീവറേജ്​ ക്യൂവുകളിൽ കണ്ടത്​ അതിരുകളില്ലാത്ത ആ ‘സ്​നേഹ’മാണ്​. സർക്കാർ ഒപ്പമുള്ളിടത്തോളം ഒരു കൊറോണക്കും മദ്യപരെ തകർക്കാനാവില്ല, മദ്യശാലകളെയും.

Tags:    
News Summary - COVID-19: Kerala bars and beverage outlets continue to function amid Covid19 spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.