ആരോഗ്യം മോശമായി; ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക്​ മാറ്റി

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജമാ മസ്​ജിദിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ​ങ്കെടുത്തതിന്​ അറസ്റ്റിലായി ജയിലി ൽ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിൻെറ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ മാറ്റ ി. ജയിലിൽ ചന്ദ്രശേഖർ ആസാദിൻെറ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക്​ മാറ്റണമെന്നും അദ്ദേഹത്തിന്‍റെ ഡോക്ടർ ഹർ ജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന്​ ആസാദിനെ ആശുപത്രിയിലേക്ക്​ മാറ്റണമെന്ന ആവശ്യം ശക്​തമാവുകയും നാനാതുറകളിലുള്ളവർ ആവശ്യം ഉന്നയിക്കുകയും ചെയ്​തതിനെ തുടർന്നാണ്​ ഇപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റാൻ തയാറായത്​. ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കാണ് ചന്ദ്രശേഖറിനെ മാറ്റിയത്.

ജനാധിപത്യപരമായി പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദിനെ ജയിലിലടച്ച സർക്കാറിൻെറ നടപടിക്കെതിരെ അതിശക്​തമായ പ്രതിഷേധമാണ്​ രാജ്യമെങ്ങും ഉയർന്നുകൊണ്ടിരിക്കുന്നത്​. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നുമുണ്ട്​.

കഴിഞ്ഞ ഡിസംബര്‍ 21 ന് ആണ് ദില്ലി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെ ചന്ദ്രശേഖ‍ർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ആസാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹത്തിന്‍റെ ഡോക്ടർ ഹർജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. രക്തം മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും ഡോക്ടര്‍ സൂചന നല്‍കിയിരുനു.

Tags:    
News Summary - Bhim Army Leader Chandrasehkar Azad taken in to hospital bad Health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.