മാനന്തവാടി: വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കുകയും മാവോവാദികള്‍ വനം ഓഫിസ് ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്തുണയറിയിച്ച് പോരാട്ടം സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ കാട്ടിക്കുളം 55 ഓലിയോടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ലോകം ഉണ്ടായ കാലം മുതല്‍ രണ്ട് മതങ്ങളാണുള്ളത്. അത് സമ്പന്നന്‍െറയും പാവപ്പെട്ടവന്‍െറയും മതങ്ങളാണ്. ഇത് അനുവദിച്ചുകൂടാ. ലോകത്ത് സമത്വം നടമാടണം. ഇപ്പോള്‍ അതിന്‍െറ സുവര്‍ണ കാലമാണ്. ഇന്നലെകളില്‍ കണ്ടത് ഈ വിപ്ളവ സാധൂകരണത്തിന്‍െറ ചെറിയ തുടക്കം മാത്രം. ഇതിനായി നിരവധി ജീവനുകള്‍ പൊലിയാന്‍ സജ്ജരാണ്. അധികാരികളെ ഓര്‍ക്കുക, ഇതൊരു തുടക്കം മാത്രം’.... തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സംഭവമറിഞ്ഞ് തിരുനെല്ലി പൊലീസ് സ്ഥലത്തത്തെി പോസ്റ്ററുകള്‍ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.