കൊട്ടിയം (കൊല്ലം): മകൻെറ വിവാഹത്തോടൊപ്പം മൂന്ന് നി൪ധനകുടുംബങ്ങൾക്ക് കിടപ്പാടത്തിന് സ്ഥലം സൗജന്യമായി നൽകി പൊതുപ്രവ൪ത്തകനായ രാഷ്ട്രീയനേതാവ് മാതൃകയായി. കൂട്ടിക്കട സ്വദേശിയായ സംസ്ഥാനനേതാവാണ് ദുബൈയിൽ ബിസിനസുകാരനായ മകൻെറ വിവാഹത്തിന് ആ൪ഭാടങ്ങൾ ഒഴിവാക്കി, സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച എട്ടുസെൻറ് സ്ഥലം മൂന്ന് കുടുംബങ്ങൾക്കായി നൽകാൻ തീരുമാനിച്ചത്.
അലങ്കാരങ്ങളില്ലാതെ രാഷ്ട്രീയനേതാവിൻെറ പഴയ കാറിൽതന്നെയാണ് വരനും സംഘവും വിവാഹത്തിനായി പോയത്. പടപ്പനാലിൽ ഞായറാഴ്ച വൈകീട്ട് നടന്ന വിവാഹത്തിൽ വരൻെറ അടുത്ത ബന്ധുക്കളും വധുവിൻെറ ബന്ധുക്കളുമാണ് പങ്കെടുത്തത്. വിവാഹധൂ൪ത്ത് ഒഴിവാക്കി പാവപ്പെട്ടവ൪ക്ക് സഹായമത്തെിക്കുക എന്ന തത്വമാണ് തനിക്കുള്ളതെന്ന് നേതാവ് പറയുന്നു. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ജനുവരിയിൽ മൂന്ന് കുടുംബങ്ങൾക്കും സ്ഥലം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.