വ൪ക്കല: നി൪ബന്ധിത മതപരിവ൪ത്തനത്തിനുള്ള ആസൂത്രിത ശ്രമങ്ങൾ രാജ്യത്ത് സമാധാനം ഇല്ലാതാക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. വ൪ക്കല ജാമിഅ മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റി 30ാം വാ൪ഷികത്തോടനുബന്ധിച്ച് നടന്ന ഉലമാ ഉമറാ കോൺഫറൻസിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ൪ക്കല കഹാ൪ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
അതിരാംപട്ടണം മുഹമ്മദ്കുട്ടി ഹസ്രത്ത് പതാക ഉയ൪ത്തി. വിദ്യാ൪ഥി-പൂ൪വവിദ്യാ൪ഥി യുവജനസമ്മേളനം എം. ബീരാൻകുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. മൗലവി നാസിമുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, കടയ്ക്കൽ ജുനൈദ്, പുലിപ്പാറ അബ്ദുൽഹക്കിം മൗലവി, ഇലവുപാലം ശംസുദ്ദീൻ മന്നാനി തുടങ്ങിയവ൪ സംസാരിച്ചു. സനദ് സമ്മേളനം കെ.എം. മുഹമ്മദ് അബ്ദുൽബുഷ്റാ മൗലവി ഉദ്ഘാടനം ചെയ്തു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്ക൪ ഹസ്രത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.