വാജ്പേയിക്ക് ജന്മദിനാശംസകളുമായി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനമാഘോഷിക്കുന്ന മുൻ പ്രധാനമന്ത്രിയും മുതി൪ന്ന ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയെ സന്ദ൪ശിച്ചു. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് വസതിലത്തെി മോദി ആശംസകൾ നേ൪ന്നു.
കേന്ദ്രസ൪ക്കാറിൻറെ നേതൃത്വത്തിൽ വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുകയാണ്. പിറന്നാൾ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വാജ്പേയിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
സദ്ഭരണ ദിനാചരണത്തിന്‍്റെ ഭാഗമായി വാരണസിയിൽ നടക്കുന്ന പൊതു പരിപാടികളിൽ നരേന്ദ്രമോദി പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.