വന്‍പുലികള്‍ വീണു

ശ്രീനഗ൪/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജമ്മു-കശ്മീ൪, ഝാ൪ഖണ്ഡ് സംസ്ഥാനങ്ങളിൽ വൻപുലികൾ വീണു. ചില പരാജയങ്ങൾ പ്രവചനാതീതമായിരുന്നു. ഝാ൪ഖണ്ഡ് മുൻ മുഖ്യമന്ത്രിമാരായ മധു കോഡെ, അ൪ജുൻ മുണ്ട എന്നിവരുടെ പരാജയമാണ് ഏറ്റവും ദയനീയം.

മധു കോഡയെ മജുഗാനിലെ വാശിയേറിയ മത്സരത്തിൽ ജെ.എം.എമ്മിൻെറ നിരൽ പു൪ത്തിയാണ് പരാജയപ്പെടുത്തിയത്. 13,033 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് നിരൽ പു൪ത്തിയുടെ ജയം. 34,090 വോട്ടാണ് മധു കോഡക്ക് ലഭിച്ചത്. ബി.ജെ.പി സ്ഥാനാ൪ഥി ബാ൪കുവാ൪ ഗഗ്രിയാണ് മൂന്നാംസ്ഥാനത്ത്. നാലു തവണ  ഖ൪സാവനിൽനിന്ന് ജയിച്ച മുണ്ടെ ജെ.എം.എമ്മിൻെറ ദശരഥ് ഗാ൪ഗിക്ക് മുന്നിലാണ് മുട്ടുകുത്തിയത്. മൂന്ന് തവണയായി 14 വ൪ഷം ഝാ൪ഖണ്ഡ് അദ്ദേഹം ഭരിച്ചിട്ടുണ്ട്.  

കശ്മീരിൽ ബി.ജെ.പിയുടെ ഹിനാ ഭട്ടിൻെറ പരാജയമാണ് മറ്റൊന്ന്. പി.ഡി.പിയുടെ അൽതാഫ് ബുഖാരിയോടാണ് പരാജയം. വാശിയേറിയ മത്സരത്തിൽ 476 വോട്ടിനാണ് ഹിനായുടെ തോൽവി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മികച്ച പ്രവ൪ത്തനങ്ങൾ നടത്തിയിരുന്ന ഹിനാ ഭട്ട് വാ൪ത്തകളിൽ ഇടംനേടിയിരുന്നു. കശ്മീ൪ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ താരാ ചന്ദിനെ ബി.ജെ.പിയുടെ കൃഷൻലാൽ പരാജയപ്പെടുത്തി. ഹിര നഗറിൽ ബി.ജെ.പിയുടെ കുൽദീപ് രാജ് കോൺഗ്രസിൻെറ ഗി൪ദാരി ലാൽ ചലോത്രയെ പരാജയപ്പെടുത്തി. 39,284 വോട്ടാണ് കുൽദീപിൻെറ ഭൂരിപക്ഷം. കശ്മീരിലെ സോനവാറിൽ മുഖ്യന്ത്രി ഉമ൪ അബ്ദുല്ലയുടെ പരാജയം ഏതാണ്ട് പ്രവചിക്കപ്പെട്ടതായിരുന്നു.

ഹന്ദ്വാരയിൽ ജെ.കെ.പി.സിയുടെ സജദ് ഗനി ലോണും ഖന്യയാറിൽ നാഷനൽ കോൺഫറൻസിൻെറ അലി മൊഹദ് സാഗറും ബാരാമുല്ലയിൽ പി.ഡി.പിയുടെ ജാവിദ് ഹസൻ ബേഗും വിജയിച്ചു. കശ്മീരിൽ വിജയിച്ചവരിൽ പ്രമുഖൻ പി.ഡി.പിയുടെ മുഫ്തി മുഹമ്മദ് സഈദാണ്. അനന്ത്നാഗിൽനിന്ന് തുട൪ച്ചയായി രണ്ടാംവട്ടമാണ് അദ്ദേഹം നിയമസഭയിലത്തെുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.