ഗൂഗ്ളില്‍ താരം ജെയിംസ് റോഡ്രിഗസ്

മാഡ്രിഡ്: 2014 വ൪ഷത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ പേ൪ ഗൂഗിളിൽ തെരഞ്ഞ കായിക താരം  കൊളംബിയയയുടെ സൂപ്പ൪താരം ജെയിംസ് റോഡ്രിഗസ്. ബ്രസീൽ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ റോഡ്രിഗസിനു പിന്നിലായാണ് അ൪ജന്‍്റീനയുടെ ലയണൽ മെസി, പോ൪ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവ൪ വരുന്നത്.

സ്കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ഫോ൪മുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്ക൪, റയൽ മാഡ്രിഡ് താരം വെയിൽസിന്‍്റെ ഗാരത് ബെയിൽ എന്നിവരാണ് ലോകം കൂടുതൽ ഗൂഗ്ളിൽ തെരഞ്ഞ മറ്റു കായികതാരങ്ങൾ. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ റോഡിഗ്രസിനെ സ്പാനിഷ് വമ്പന്മാരായ റയൽ സ്വന്തമാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.