ലോക്പാല്‍ വീണ്ടും കട്ടപ്പുറത്ത്; ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക്

ന്യൂഡൽഹി: അഴിമതി പ്രതിരോധിക്കാൻ ആവിഷ്കരിച്ച ലോക്പാൽ വീണ്ടും കട്ടപ്പുറത്തായി. ലോക്പാലിൻെറ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന സമിതിയുടെ ഘടനയിൽ ഭേദഗതി വരുത്തി കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടാൻ ലോക്സഭ തീരുമാനിച്ചു.  ലോക്സഭക്ക് പ്രതിപക്ഷ നേതാവ് ഇല്ലാതെ വന്നതോടെയാണ് ലോക്പാൽ നിയമത്തിൽ ഭേദഗതി വേണ്ടിവന്നത്. ലോക്പാൽ അധ്യക്ഷനെയും അംഗങ്ങളെയും നിശ്ചയിക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവ് അംഗമാണ്. പുതിയ സാഹചര്യത്തിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ ഈ സമിതിയിൽ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി സ൪ക്കാ൪ കൊണ്ടുവന്നത്.  പക്ഷേ, ലോക്പാൽ വരാൻ ആ൪ക്കുമില്ല തിടുക്കം. പാ൪ലമെൻറിൻെറ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പു മാത്രമാണ് ലോക്സഭയിൽ ഭേദഗതി ബിൽ പരിഗണനക്ക് എടുത്തത്. മതംമാറ്റ ബഹളത്തിനിടയിലായിരുന്നു ഇത്. 18നു മാത്രം സഭയിൽ വെച്ച ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന് ബി.ജെ.ഡിയുടെ രവീന്ദ്രകുമാ൪ ജെന വാദിച്ചു. പാ൪ലമെൻററികാര്യമന്ത്രി വെങ്കയ്യ നായിഡു യോജിച്ചു. ഇനി ബജറ്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ പാസാക്കിയാലായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.