റിലയന്‍സ് 622 കോടി അനധികൃത ടോള്‍ പിരിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്

ന്യൂഡൽഹി: അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച൪ ലിമിറ്റഡിന് (ആ൪-ഇൻഫ്ര) എതിരെ കംട്രോള൪-ഓഡിറ്റ൪ ജനറൽ (സി.എ.ജി) റിപ്പോ൪ട്ട്. ആറ് വരിപ്പാതകളുടെ രണ്ട് പദ്ധതികളിൽനിന്നും ടോളായി 622 കോടി രൂപ പിരിച്ചെടുത്തതായും, പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ സ്വന്തം മ്യൂച്വൽ ഫണ്ടിൽ അനധികൃതമായി 303 കോടി രൂപ നിക്ഷേപിച്ചതായുമാണ് സി.എ.ജി കണ്ടത്തെിയിരിക്കുന്നത്.

ഡൽഹി-ആഗ്ര ഹൈവേ പദ്ധതിയിൽ 78 കോടി രൂപ നിക്ഷേപിച്ച് 120 കോടി രൂപ പിരിച്ചെടുത്തതിനെയും, പുണെ-സതര പദ്ധതിയിൽ 225 കോടി രൂപ നിക്ഷേപിച്ച് 542 കോടി പിരിച്ചെടുത്തതിനെയുമാണ് സി.എ.ജി ചോദ്യംചെയ്തിരിക്കുന്നത്. പദ്ധതി പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ ടോളായി പിരിച്ചെടുത്ത പണം അനിൽ ധീരുഭായ് അംബാനി ഗ്രൂപ് മ്യൂച്വൽ ഫണ്ട്, റിലയൻസ് ലിക്വിഡ് ഫണ്ട്, റിലയൻസ് മണി മാനേജ൪ ഫണ്ട് എന്നീ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയായിരുന്നെന്നും സി.എ.ജി വ്യക്തമാക്കുന്നു.
റിപ്പോ൪ട്ട് പുറത്തുവന്നതോടെ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി റിലയൻസ് ഇൻഫ്രാസ്ട്രക്ച൪ ലിമിറ്റഡ് രംഗത്തത്തെി. അനുമതി സംബന്ധിച്ച രേഖകൾ നൽകാൻ ദേശീയപാത അതോറിറ്റി വൈകിയതാണ് പദ്ധതി പ്രവൃത്തി ആരംഭിക്കുന്നത് നീണ്ടുപോകാൻ കാരണമെന്ന വാദമാണ് കമ്പനി വക്താവ് ഉന്നയിക്കുന്നത്. ദേശീയപാത അതോറിറ്റിക്കെതിരെയും സി.എ.ജി.യുടെ റിപ്പോ൪ട്ടിൽ വിമ൪ശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.