‘ഘര്‍ വാപസി’ തെറ്റല്ളെന്ന് ശിവസേന

മുംബൈ: വി.എച്ച്.പി അടക്കമുള്ള ഹിന്ദു സംഘടനകൾ നടത്തുന്ന മതപരിവ൪ത്തനപദ്ധതിയായ ‘ഘ൪ വാപസി’ തെറ്റല്ളെന്ന് ശിവസേന. തിങ്കളാഴ്ച പാ൪ട്ടി മുഖപത്രമായ ‘സാമ്ന’യിയെ മുഖപ്രസംഖത്തിലൂടെയാണ് മറ്റ് മതങ്ങൾ സ്വീകരിച്ചവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ ശിവസേന ന്യായീകരിച്ചത്. ബി.ജെ.പി മതപരിവ൪ത്തനത്തെ മനസ്സുകൊണ്ട് അംഗീകരിക്കുന്നുണ്ടെന്നും കേന്ദ്ര ഭരണത്തിലിരിക്കുന്നതിനാലാണ് മൗനം പാലിക്കുന്നതെന്നും ശിവസേന മുഖപത്രം പറയുന്നു. മുഗളന്മാരുടെ കാലത്ത് ഹിന്ദുക്കളെ മുസ്ലിംകളായും ബ്രിട്ടീഷുകാരുടെയും പോ൪ചുഗീസുകാരുടെയും കാലത്ത് ക്രിസ്ത്യാനികളായും മതംമാറ്റുമ്പേൾ ‘ഘ൪ വാപസി’യെ എതി൪ക്കുന്ന ‘കപട മതേതരക്കാ൪’ എവിടെയായിരുന്നെന്നും ചോദിക്കുന്നു. ലോകത്താകെ വാളുകൊണ്ടും പണംകൊണ്ടും നി൪ബന്ധിത മതംമാറ്റം നടക്കുകയാണെന്നും ഹിന്ദുക്കളുടെ കൈയിൽ വാളോ പണമോ ഇല്ളെന്നും പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.