ലഖ് വിയുടെ ജാമ്യത്തിനെതിരായ അപ്പീല്‍ വൈകിക്കാന്‍ നിര്‍ബന്ധിതനായെന്ന് പ്രോസിക്യൂട്ടര്‍

ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണക്കേസിൻെറ ആസൂത്രകൻ സകിയ്യു൪ റഹ്മാൻ ലഖ്വിക്ക് കോടതി ജാമ്യം അനുവദിച്ചതിനെതിരെ ജാമ്യ ഉത്തരവ് പരിശോധിച്ചശേഷം കോടതിയെ സമീപിക്കുമെന്ന് കേസിൻെറ ചുമതലയുള്ള സ൪ക്കാ൪ പ്രോസിക്യൂട്ട൪.

അപ്പീൽ നൽകുന്നത് വൈകിക്കാൻ താൻ നി൪ബന്ധിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അപ്പീൽ നൽകാനായിരുന്നു നീക്കമെങ്കിലും അതിന് കഴിയാത്ത സാഹചര്യമായിരുന്നെന്ന് പ്രോസിക്യൂട്ട൪ മുഹമ്മദ് അസ൪ ചൗധരി പറഞ്ഞു. നിയമ നടപടികൾ പൂ൪ത്തിയാക്കുന്നതിനാവശ്യമായ കോടതിയുടെ ജാമ്യ ഉത്തരവിൻെറ പക൪പ്പുപോലും തനിക്ക് ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.  
ലഖ്വിയെ ജാമ്യത്തിൽ വിട്ടത് ഇന്ത്യയും പാകിസ്താനും തമ്മിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. ജാമ്യം അനുവദിച്ചെങ്കിലും ഇന്ത്യയുടെ എതി൪പ്പിൻെറ പശ്ചാത്തലത്തിൽ മറ്റുചില വകുപ്പുകളനുസരിച്ച് ഇയാളെ തടങ്കലിൽ തന്നെ സൂക്ഷിക്കാൻ സ൪ക്കാ൪ ഉത്തരവിട്ടിരുന്നു. റാവൽപിണ്ടിയിലെ അദ്യാല ജയിലിലാണ് ലഖ്വി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.