ഹാക്കിങ്: യു.എസ് അന്വേഷണത്തിന്

വാഷിങ്ടൺ: ഉത്തരകൊറിയയുടെ ഭരണ മേധാവി കിം ജോങ് ഉന്നിനെ കൊലപ്പെടുത്തുന്നതായി ചിത്രീകരിച്ച് സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനു പിന്നാലെ സോണി പിക്ചേഴ്സ് ഹാക് ചെയ്യപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഒബാമ. ഉത്തരകൊറിയയിലെ ഹാക്ക൪മാരാണ് കൃത്യം നടത്തിയതെന്ന ആരോപണത്തിൻെറ പശ്ചാത്തലത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് ഉത്തരകൊറിയയും അറിയിച്ചിട്ടുണ്ട്.
‘ഇൻറ൪വ്യൂ’ എന്ന വിവാദ സിനിമ 25ന് റിലീസ് ചെയ്യാനിരിക്കെയാണ് സോണിക്ക് 50 കോടി ഡോളറിൻെറ നഷ്ടമുണ്ടാക്കിയ ഹാക്കിങ് നടന്നത്.
ചിത്രം സോണി പിന്നീട് പിൻവലിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.