'അത്ഭുതദ്വീപി'ലെ നടന്‍ സാജന്‍ പിറവം നിര്യാതനായി

പിറവം: സിനിമാ^മിമിക്രി താരമായ സാജൻ പിറവം (49) നിര്യാതനായി. രണ്ടരയടി മാത്രം ഉയരമുണ്ടായിരുന്ന സാജൻ നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തത്തെുട൪ന്ന് ചികിത്സയിലായിരുന്നു.

'അത്ഭുത ദ്വീപ്' എന്ന സിനിമയിൽ ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തിൽ സാജൻ അഭിനിയിച്ചിരുന്നു. ബെസ്റ്റ് ആക്ട൪, പട്ടണത്തിൽ ഭൂതം, ഇമ്മാനുവൽ, ഞാൻ കടവുൾ തുടങ്ങി സിനിമകൾ കൂടാതെ സീരിയലുകളിലും, കോമഡി പരിപാടികളിലും സാജൻ നിറഞ്ഞുനിന്നിരുന്നു. ഉയരം കുറഞ്ഞ സാജൻെറ സ്റ്റേജ് ഷോകൾ ശ്രദ്ധേയമായിരുന്നു.

പിറവം ചക്കാലക്കൽ ഉതുപ്പ്^അന്നമ്മ ദമ്പതികളുടെ  മകനാണ്. ശനിയാഴ്ച പുല൪ച്ചെയാണ് സാജന് ശ്വാസതടസമുണ്ടായത്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് പിറവം ഹോളികിംഗ്സ് കത്തോലിക്ക പള്ളിയിൽ നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.