മദ്യനയം അട്ടിമറി ഉമ്മന്‍ ചാണ്ടിയുടെ ഗൂഢാലോചന –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി തിരക്കഥ തയാറാക്കി നടപ്പാക്കിയ നാടകമായിരുന്നു യു.ഡി.എഫിന്‍െറ മദ്യനയമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ്. പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രൈഡേ പ്രഖ്യാപിച്ചത് ആലോചനയില്ലാതെയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലഹരിയിലായിരുന്നോ മുഖ്യമന്ത്രി നയം പ്രഖ്യാപിച്ചത്. ബാര്‍ ഉടമകളുമായി ഒത്തുകളിച്ചു നടത്തിയ കോഴ ആരോപണവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. കേസുകള്‍ തോറ്റുകൊടുക്കാന്‍ മാത്രമാണ് സര്‍ക്കാറിന്‍െറ പ്രോസിക്യൂട്ടര്‍മാരും പ്ളീഡര്‍മാരും കോടതിയിലത്തെുന്നത്. കേരള ജനത ആഗ്രഹിച്ച മദ്യനിരോധം അട്ടിമറിച്ചതിന് ഉമ്മന്‍ ചാണ്ടി വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കല്ലറ, ജില്ലാ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മാടന്‍വിള, ജില്ലാ കമ്മിറ്റി അംഗം മനോജ് കുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.