കൈക്കൂലിക്കേസില്‍ പ്രോസിക്യൂട്ടര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ നെയ്യാറ്റിന്‍കര അസിസ്റ്റന്‍റ് സെഷന്‍സ് കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. ഷാജുദ്ദീനെ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ജനുവരി ഒന്നുവരെ റിമാന്‍ഡ് ചെയ്തു. ജാമ്യഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. കോടതി നടപടിക്കുശേഷം പുറത്തിറക്കിയ ഷാജുദ്ദീന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നെയ്യാറ്റിന്‍കരയില്‍ നിന്നത്തെിയ ഒരുവിഭാഗം അഭിഭാഷകര്‍ എതിര്‍ത്തത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. 1999ല്‍ നടന്ന ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതികളില്‍ നിന്ന് കണ്ടത്തെിയ സ്വര്‍ണാഭരണങ്ങള്‍ കോടതിയില്‍ നിന്ന് ഉടമസ്ഥനായ സന്തോഷിന് മടക്കി നല്‍കിയിരുന്നു. കേസിന്‍െറ വിചാരണവേളയില്‍ സ്വര്‍ണാഭരണങ്ങള്‍ ഹാജരാക്കുന്നതൊഴിവാക്കാന്‍ ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് ഷാജുദ്ദീനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. നേരത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് അമ്പതിനായിരം രൂപ ഷാജുദ്ദീന്‍ കൈപ്പറ്റിയിരുന്നു. ഷാജുദീന്‍െറ പനച്ചമൂട്ടിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്‍െറ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും നിയമ പരിജ്ഞാനമുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് തെളിവുനശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടവരുത്തുമെന്നും വിജിലന്‍സ് ഡിവൈ.എസ്.പി ബി. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.