പത്ത് ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്‍കണം ^ഹൈകോടതി

കൊച്ചി: പൂട്ടിക്കിടക്കുന്ന 10 ബാറുകൾക്ക് അഞ്ചുദിവസത്തിനകം ലൈസൻസ് പുതുക്കിനൽകാൻ ഹൈകോടതിയുടെ അന്ത്യശാസന. അല്ലാത്തപക്ഷം ജനുവരി അഞ്ചിന് നികുതി സെക്രട്ടറിയും എക്സൈസ് കമീഷണറും നേരിട്ട് ഹാജരാകണമെന്ന നി൪ദേശത്തോടെയാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. കോടതിയുടെ നി൪ദേശപ്രകാരം വെള്ളിയാഴ്ച ഇരുവരും കോടതിയിൽ ഹാജരായെങ്കിലും ബാ൪ അനുവദിക്കാൻ സ൪ക്കാ൪ ഇളവുനൽകാതെ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ളെന്ന നിലപാടാണ് സ്വീകരിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ബാ൪ ലൈസൻസ് സംബന്ധിച്ച് സ൪ക്കാ൪ ഇളവനുവദിക്കുന്നതുവരെ സമയം നൽകണമെന്ന ഉദ്യോഗസ്ഥരുടെ അഭ്യ൪ഥന തള്ളിയാണ് സിംഗ്ൾ ബെഞ്ച് അന്ത്യശാസന നൽകിയത്.

2014-15 സാമ്പത്തികവ൪ഷം ലൈസൻസ് അനുവദിക്കാൻ നൽകിയ 10അപേക്ഷകളിൽ രണ്ടാഴ്ചക്കുള്ളിൽ അനുകൂല തീരുമാനമെടുത്ത് ഇവരിൽനിന്ന് ഈ വ൪ഷത്തെ ലൈസൻസ് ഫീസ് ഈടാക്കണമെന്ന ഉത്തരവാണ് സിംഗ്ൾ ബെഞ്ചിൽനിന്ന് നവംബ൪ ഏഴിനുണ്ടായത്. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടമകൾ നൽകിയ കോടതിയലക്ഷ്യഹരജി പരിഗണിച്ച കോടതി, സ൪ക്കാ൪ നിലപാടിനെ വിമ൪ശിക്കുകയും ഈ മാസം 17നകം അനുമതി നൽകാൻ ഉത്തരവിടുകയും ചെയ്തു. അല്ലാത്തപക്ഷം 19ന് നികുതി സെക്രട്ടറിയും എക്സൈസ് കമീഷണറും ഹാജരാകണമെന്നായിരുന്നു ഉത്തരവ്. 17നകം ലൈസൻസ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് രണ്ട് ഉദ്യോഗസ്ഥരും കോടതിയിൽ നേരിട്ടത്തെിയത്.

സ൪ക്കാറിൻെറ മദ്യനയം നിലവിൽവന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതായി ഇരുവരും രേഖാമൂലവും നേരിട്ടും കോടതിയെ അറിയിച്ചു. ഫൈവ് സ്റ്റാ൪ പദവിയിൽ താഴെയുള്ള ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് അനുവദിക്കാനാവില്ളെന്നാണ് സ൪ക്കാ൪ നയം. അതിനാൽ കോടതി നി൪ദേശിച്ച ബാറുകൾക്ക് ലൈസൻസ് അനുവദിക്കാൻ നയത്തിൽ ഇളവനുവദിക്കാനുള്ള ആവശ്യം മന്ത്രിസഭ മുമ്പാകെ വെച്ചു. 17ന് ചേ൪ന്ന യോഗത്തിൽ തീരുമാനമായില്ല. അതിനാൽ അന്ന് ലൈസൻസ് നൽകാനായില്ല. 18നും മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിനാലാണ് കോടതി ഉത്തരവ് പാലിക്കാൻ കഴിയാതിരുന്നതെന്ന് ഇരുവരും കോടതിയെ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥ൪ ബാധ്യസ്ഥരാണെന്ന് കോടതി കൃത്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സ൪ക്കാറിൽനിന്നുള്ള നി൪ദേശം ലഭിക്കാതെ നടപടിയെടുക്കാനാവില്ളെന്ന ഉദ്യോഗസ്ഥരുടെ നിലപാട് അനുവദനീയമല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കാൻ ഈ മാസം ഏഴുവരെ സമയം അനുവദിച്ചത് പിന്നീട് 17വരെ നീട്ടിനൽകിയിരുന്നു. എന്നിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ നടപടി കോടതി ഉത്തരവിനോടുള്ള ബോധപൂ൪വമായ അവഹേളനമാണെന്ന് പറയാൻ കോടതിക്ക് മടിയില്ല. എങ്കിലും ഒരിക്കൽ കൂടി ഉത്തരവ് നടപ്പാക്കാൻ അവസരം നൽകുന്നതായി ചൂണ്ടിക്കാട്ടിയ കോടതി അഞ്ചുദിവസത്തെ സമയം അനുവദിക്കുകയായിരുന്നു. ഈ മാസം 23നകം 10ബാറുകൾക്ക് അനുമതി നൽകണമെന്നും അല്ലാത്തപക്ഷം രണ്ട് ഉദ്യോഗസ്ഥരും ജനുവരി അഞ്ചിന് രാവിലെ 10.30ന് കോടതിയിൽ എത്തണമെന്നുമാണ് ഉത്തരവ്. നേരത്തേ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ സ൪ക്കാ൪ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചെങ്കിലും സ്റ്റേ ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.