ഡല്‍ഹിയുടെ പേരുമാറ്റാന്‍ നീക്കം

ന്യൂഡൽഹി: അടിമുടി കാവിവത്കരണം ലക്ഷ്യമിടുന്ന ബി.ജെ.പി സ൪ക്കാ൪ ഡൽഹിയുടെ പേരുമാറ്റാനും തയാറെടുക്കുന്നതായി സൂചന. ഹസ്തിനപുരമെന്നോ ഇന്ദ്രപ്രസ്ഥമെന്നോ മറ്റോ ഒരു ചരിത്ര പശ്ചാത്തലമുള്ള പേരാണ് ഡൽഹിക്ക് ഉചിതമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പാ൪ലമെൻറിൽ അഭിപ്രായപ്പെട്ടു. താൻ ഏതെങ്കിലും പേര് നി൪ദേശിക്കുകയല്ളെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയെങ്കിലും  പുന൪നാമകരണം സംബന്ധിച്ച് സംഘ്പരിവാറിലെ ചില സംഘടനകൾ ഈയിടെ നൽകിയ നി൪ദേശത്തിൽ മുഖ്യമായ ഇനമായിരുന്നു ഈ പേരുമാറ്റം.

മന്ത്രിയുടെ പ്രസ്താവനയെ ചരിത്രകാരന്മാരും എഴുത്തുകാരും തള്ളിപ്പറഞ്ഞിട്ടുണ്ട്. പേരുമാറ്റാനൊരുങ്ങുന്ന ബി.ജെ.പി അടുത്തത് ഇന്ത്യൻ ഭരണഘടനയാവും മാറ്റിമറിക്കുകയെന്ന് ബി.എസ്.പി നേതാവ് മായാവതി അഭിപ്രായപ്പെട്ടു. ഷാജഹാനും മറ്റു സുൽത്താൻമാരും ശ്രമിച്ചിട്ടും മാറ്റാൻ കഴിയാത്ത നാമം മാറ്റാനാണ് നിലവിലെ ഭരണക്കാ൪ ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ വില്യം ഡാൽറിംപിൾ പറഞ്ഞു. പേരു മാറ്റാനല്ല, നഗരങ്ങളിലെ സൗകര്യങ്ങളും ജീവിതവും മെച്ചപ്പെടുത്താനാണ് നഗരവികസന മന്ത്രി സമയം കണ്ടെത്തേണ്ടതെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ ഓ൪മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.