ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്‍െറ പൂര്‍ണ വിക്ഷേപണം 2017ല്‍

ശ്രീഹരിക്കോട്ട: പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ജി.എസ്.എൽ.വി മാ൪ക്ക് മൂന്നിൻെറ പൂ൪ണ വിക്ഷേപണം 2017ൽ നടക്കുമെന്ന് ഐ.എസ്.ആ൪.ഒ ചെയ൪മാൻ കെ. രാധാകൃഷ്ണൻ. മാ൪ക്ക് മൂന്നിൻെറ വിക്ഷേപണ വിജയത്തിന് ശേഷം കൺട്രാൾ റൂമിൽ സഹപ്രവ൪ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രയോജനിക് സാങ്കേതിക വിദ്യക്ക് പകരം ദ്രവീകൃത നൈട്രജൻ ഇന്ധനമായി ഉപയോഗിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.  ക്രയോജനിക് എൻജിൻ ഉപയോഗിച്ചായിരിക്കും അടുത്ത വിക്ഷേപണം. ജി.എസ്.എൽ.വി മാ൪ക്ക് രണ്ടിൽ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ചിരുന്നു. ഐ.എസ്.ആ൪.ഒയുടെ ഗതിനി൪ണയ ഉപഗ്രഹ പരമ്പരയിലെ നാലമത്തേത് 2015 മാ൪ച്ചിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐ.ആ൪.എൻ.എസ്.എസ്. ഒന്ന് ഡി.യാണ് വിക്ഷേപിക്കുക. പരമ്പരയിലെ മൂന്ന് ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.