റിലയന്‍സില്‍നിന്ന് വക്കീല്‍ ഫീസ്; മന്ത്രിയെ നീക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: കേന്ദ്ര ടെലികോം മന്ത്രി രവിശങ്ക൪ പ്രസാദ് ടെലികോം ഭീമന്മാരായ റിലയൻസിൽനിന്ന് വക്കീൽ ഫീസ് പറ്റിയിരുന്നതിൻെറ രേഖകൾ പുറത്ത്. റിലയൻസ് ഉടമസ്ഥതയിലുള്ള ഫൈൻടെക് കോ൪പറേഷനിൽ നിന്ന് 2013 ഏപ്രിൽ^2014 മാ൪ച്ച് കാലയളവിൽ 84 ലക്ഷം വക്കീൽ ഫീസായി വാങ്ങിയതിൻെറ രേഖകൾ ആം ആദ്മി പാ൪ട്ടിയാണ് പുറത്തുവിട്ടത്.

4ജി ലൈസൻസ് വിഷയത്തിൽ ക്രമക്കേടുകൾ നടത്തിയതായി ആരോപണമുള്ള റിലയൻസിൻെറ മുൻ വക്കീൽ ടെലികോം മന്ത്രിയായി തുടരുന്നത് താൽപര്യ സംരക്ഷണങ്ങൾക്കിടയാക്കുമെന്നും രാജിവെക്കാത്ത പക്ഷം പുറത്താക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും ആപ് ആവശ്യപ്പെട്ടു. റിലയൻസ് വഴിവിട്ട് ഒരു കമ്പനിയെ ഏറ്റെടുക്കുക വഴി 4ജി ഇടപാടിൽ സ൪ക്കാറിന് 20,000 കോടിയിലേറെ നഷ്ടം വരുത്തിയെന്ന സി.എ.ജിയുടെ കണ്ടത്തെലിനെ ടെലികോം വകുപ്പ് ശക്തമായി എതി൪ത്തത് ഈ ബന്ധത്തിൻെറ ഭാഗമായാണെന്നും പാ൪ട്ടി സംശയം പ്രകടിപ്പിച്ചു.

അഡ്വ. പ്രശാന്ത് ഭൂഷൺ നൽകിയ കേസിൽ സുപ്രീംകോടതി നി൪ദേശപ്രകാരം ടെലികോം ഉദ്യോഗസ്ഥ൪ മൂന്നുമാസം മുമ്പ് റിലയൻസ് കമ്പനിക്കയക്കാൻ കാരണം കാണിക്കൽ നോട്ടീസ് തയാറാക്കിയെങ്കിലും മന്ത്രി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആപ് ആരോപിച്ചു. മൻമോഹൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന മനീഷ് തിവാരി റിലയൻസിന് വക്കീൽ പണി ചെയ്ത് പണം പറ്റിയതിൻെറ രേഖകളും പുറത്തുവന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.