ന്യൂഡൽഹി: സ൪ക്കാ൪ സ൪വീസിൽ മറാത്തി സമൂഹത്തിന് സംവരണം ഏ൪പ്പെടുത്തിയ മഹാരാഷ്ട്ര സ൪ക്കാറിൻെറ നടപടി സ്റ്റേ ചെയ്ത മുംബൈ ഹൈകോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കഴിഞ്ഞ ജൂണിലാണ് പ്രത്യേക ഓ൪ഡിനൻസിലൂടെ മഹാരാഷ്ട്ര സ൪ക്കാ൪ മറാത്തികൾക്ക് 16 ശതമാനം സംവരണം ഏ൪പ്പെടുത്തിയത്. നടപടി കഴിഞ്ഞ മാസം ഹൈകോടതി സ്റ്റേ ചെയ്തു.
ഇതിനെതിരെയാണ് മഹാരാഷ്ട്ര സുപ്രീംകോടതിയെ സമീപിച്ചത്. അടുത്ത ജനുവരി അഞ്ചിന് ഹൈകോടതി കേസിൽ അന്തിമ വാദം കേൾക്കാനിരിക്കെ കേസിൽ ഇടപെടുന്നില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറാത്തികൾക്കുകൂടി സംവരണം ഏ൪പ്പെടുത്തിയതോടെ സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിനുള്ള സംവരണം 76 ശതമാനമാകും. സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ളെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയത് ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.