പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റേണ്ടതില്ല

ചെന്നൈ: എൽ.പി.ജി വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള മാ൪ഗനി൪ദേശങ്ങൾ റദ്ദാക്കണമെന്ന ആവശ്യം മദ്രാസ് ഹൈകോടതി നിരാകരിച്ചു. നിലവിലെ മാ൪ഗനി൪ദേശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നില്ളെന്ന് ജസ്റ്റിസ് എം. വേണുഗോപാൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെ പേ൪ക്ക് വിതരണാവകാശത്തിന് അപേക്ഷ സമ൪പ്പിക്കാനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി തള്ളിയാണ് വിധി. നറുക്കെടുപ്പിലൂടെയാണ് വിതരണക്കാരെ തെരഞ്ഞെടുക്കുന്നത്. മാത്രമല്ല, വ്യക്തികൾ എന്നനിലയിലാണ് അപേക്ഷ സമ൪പ്പിക്കുന്നത്. ഇതിനാൽ ആരുടെയും അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ളെന്നും കോടതി വ്യക്മാക്കി. അപേക്ഷ നൽകിയെങ്കിലും ലഭിക്കാതെപോയ എസ്. സുമൻ കുമാറായിരുന്നു ഹരജിക്കാരൻ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.