ജമ്മുവില്‍ സിദ്ദുവിനുനേരെ കല്ലേറ്‌

ജമ്മു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ നവ്ജോത് സിങ് സിദ്ദുവിൻെറ സുരക്ഷാസേനക്കു നേരെ ജമ്മുവിൽ കല്ളേറ്. ആക്രമണത്തിൽ സിദ്ദുവിന് പരിക്കേറ്റിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാ൪ഥികൾക്കുവേണ്ടി പ്രചാരണം നടത്താനാണ് സിദ്ദു എത്തിയത്.

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിൽ ഇതാദ്യമായാണ് ബി.ജെ.പി ശക്തമായ പ്രചാരണം നടത്തുന്നത്. വിഘടനവാദികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും വൻ പോളിങ്ങാണ് കഴിഞ്ഞ ഘട്ടങ്ങളിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്ച ഫലം പുറത്തുവരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.