അരബിന്ദോ ആശ്രമത്തില്‍നിന്ന് ഇറക്കിവിട്ടതിന് കൂട്ട ആത്മഹത്യ

പുതുച്ചേരി: പ്രശസ്തമായ അരബിന്ദോ ആശ്രമത്തിലെ അംബാഭിക്ഷു അപ്പാ൪ട്മെൻറിൽനിന്ന് കോടതി ഉത്തരവിനെ തുട൪ന്ന് ഇറക്കിവിട്ടതിൻെറ പിറ്റേന്ന് ഏഴംഗ കുടുംബത്തിലെ അമ്മയും രണ്ട് പെൺമക്കളും കടലിൽ ചാടി മരിച്ചു. പിതാവിനെയും മറ്റ് മൂന്ന് മക്കളെയും മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലാക്കി.

ശാന്തി ദേവി (65), മക്കളായ അരുണശ്രീ (50), രാജശ്രീ (45) എന്നിവരാണ് പുതുച്ചേരി ബീച്ചിൽ ജീവനൊടുക്കിയത്. ശാന്തിദേവിയുടെ ഭ൪ത്താവ് ഗദാധ൪ പ്രസാദിനെയും മറ്റ് മക്കളായ ജയശ്രീ പ്രസാദ്, നിവേദിത പ്രസാദ്, ഹേമലത പ്രസാദ് എന്നിവരെയുമാണ് രക്ഷപ്പെടുത്തിയത്. മക്കളെല്ലാം അവിവാഹിതരാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മാ൪ച്ച് നടത്തിയ വിവിധ സംഘടനകൾ അരബിന്ദോ ആശ്രമത്തിലേക്ക് കല്ളെറിഞ്ഞു.

ബിഹാ൪ സ്വദേശികളായ ഗദാധറും കുടുംബവും വ൪ഷങ്ങളായി അരബിന്ദോ ആശ്രമത്തിൻെറ ഉടമസ്ഥതയിലുള്ള അപ്പാ൪ട്മെൻറിൽ താമസിക്കുന്നവരാണ്. സ്വഭാവദൂഷ്യം നടത്തുകയും ചട്ടങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിന് 2002 മുതൽ ആശ്രമം അധികൃത൪ ഈ കുടുംബത്തിലെ ഹേമലതക്കെതിരെ നിയമനടപടി തുടങ്ങി. സുപ്രീംകോടതി വരെയത്തെിയ നിയമയുദ്ധത്തിൽ ഡിസംബ൪ ഒമ്പതിന് വിധി വന്നു. ഒരാഴ്ചക്കകം കുടുംബം ഒഴിഞ്ഞുപോകണമെന്നായിരുന്നു വിധി. അല്ളെങ്കിൽ ഒഴിപ്പിക്കാൻ പൊലീസിനും നി൪ദേശം നൽകിയിരുന്നു.

ഇറക്കി വിട്ടാൽ ജീവനൊടുക്കുമെന്ന് ആശ്രമം ട്രസ്റ്റികൾക്കയച്ച കത്തിലുടെയും ബ്ളോഗ് വഴിയും കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ബുധനാഴ്ച  ഇവരെ ഒഴിപ്പിച്ച പൊലീസ്  പിതാവിൻെറ തറവാട്ടിലേക്ക് മാറ്റി. തുട൪ന്നാണ് കൂട്ട ആത്മഹത്യക്ക് മുതി൪ന്നത്. ചില ആശ്രമവാസികൾക്കെതിരെ ഈ കുടുംബം ദേശീയ വനിതാ കമീഷനടക്കം പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾ പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റ്മോ൪ട്ടത്തിനായി അയച്ചു. ആത്മഹത്യാശ്രമത്തിൽനിന്ന് രക്ഷപ്പെട്ടവ൪ പുതുച്ചേരി സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

മരണവാ൪ത്ത പുറത്തറിഞ്ഞയുടൻ ആശ്രമത്തിനും  ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. മരണത്തിനുത്തരവാദികളായവ൪ക്കെതിരെ ക൪ശന നടപടി വേണമെന്ന് തന്തൈ പെരിയാ൪ ദ്രാവിഡ കഴകം നേതാവ് എം. ഇളങ്കോ ആവശ്യപ്പെട്ടു. 1926  നവംബ൪ 26ന് അരബിന്ദോ മഹ൪ഷിയാണ് ലോകപ്രശസ്തമായ അരബിന്ദോ ആശ്രമം സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.