ന്യൂഡൽഹി: ഇന്ത്യ ആദ്യമായി യുദ്ധക്കപ്പൽ കയറ്റുമതി ചെയ്യുന്നു. കൽക്കത്ത ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗാ൪ഡൻ റീച് ഷിപ് ബിൽഡേഴ്സ് ആണ് അഞ്ചു കോടി ഡോളറിന് (ഏകദേശം 315 കോടി രൂപ) കപ്പൽ മൗറിത്താനിയക്ക് വിൽക്കുന്നത്. ആഴക്കടലിൽ പട്രോൾ നടത്തുന്ന കപ്പൽ ഈ മാസാവസാനം കൈമാറും.
1350 ടൺ ഭാരമുള്ള കപ്പലിന് 74 മീറ്റ൪ നീളമുണ്ട്. കടൽക്കൊള്ള, കള്ളക്കടത്ത് തുടങ്ങിയവക്കെതിരെ പ്രവ൪ത്തിക്കാൻ കഴിയുന്ന കപ്പൽ രക്ഷാപ്രവ൪ത്തനത്തിനും ലഘു സൈനിക യൂനിറ്റുകളെ കൈമാറുന്നതിനും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.