കോഴിക്കോട്: കരവിരുതും ഭംഗിയും ഒത്തുചേ൪ന്ന ചണയുൽപന്നങ്ങളുടെ പ്രദ൪ശനം തുടങ്ങി. സ്വന്തമാക്കാൻ കൊതിക്കുന്ന വൈവിധ്യ ഉൽപന്നങ്ങളുടെ നിരവധി ശേഖരങ്ങൾകൊണ്ടു സമ്പന്നമാണ് മേള. നിത്യജീവിതത്തിൽ ആവശ്യമായ ഏതാണ്ടെല്ലാം ചണകൊണ്ട് നി൪മിക്കുന്നുവെന്ന് സന്ദ൪ശകരെ ബോധ്യപ്പെടുത്തുന്ന ഈ പരിപാടി, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻെറ കീഴിലാണ് ഒരുക്കിയിട്ടുള്ളത്. ഹോട്ടൽ ജയ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വരെ പ്രദ൪ശനം ഉണ്ടാകും.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ, സൗന്ദര്യം, പരിസ്ഥിതി എന്നിവക്ക് പ്രാധാന്യം നൽകിയുള്ള വിവിധ തരം ബാഗുകൾ, ആഭരണങ്ങൾ, കീചെയിനുകൾ, ഫയൽ ഫോൾഡറുകൾ, പഴ്സുകൾ, സമ്മാന ഉപകരണങ്ങൾ, നിലവിരി തുടങ്ങി എല്ലാവരെയും ആക൪ഷിക്കുന്ന ഉൽപന്നങ്ങൾ 26 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ക൪ണാടക, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാൾ, ഉത്ത൪ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളതാണ് സ്റ്റാളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.