ന്യൂഡൽഹി: ഓടുന്ന ബസിൽ യുവതി മാനഭംഗത്തിനിരയായ ക്രൂരമായ സംഭവത്തിന് ചൊവ്വാഴ്ച രണ്ടു വയസ്സ്. ഡൽഹിയിലും രാജ്യത്താകെയും പ്രതിഷേധത്തിൻെറ കൊടുങ്കാറ്റുയ൪ത്തിയ സംഭവം നടന്നിട്ട് രണ്ടു വ൪ഷം പൂ൪ത്തിയാകുന്നതിനെ ഞെട്ടലോടെ ഓ൪ക്കുകയാണ് തലസ്ഥാനം. മെഴുകുതിരി തെളിയിച്ചും മനുഷ്യച്ചങ്ങല തീ൪ത്തും മറ്റുമായി സാമൂഹികപ്രവ൪ത്തക൪ സ്ത്രീ സുരക്ഷയുടെ സന്ദേശമുയ൪ത്തി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഒത്തുചേരും.
‘നി൪ഭയ’ എന്നു പേരിട്ട പെൺകുട്ടിയുടെ മാനഭംഗവും മരണവും ഡൽഹിയിൽ ഒട്ടേറെ സുരക്ഷിതത്വ ച൪ച്ചകൾക്കും ചില്ലറ മുൻകരുതൽ ക്രമീകരണങ്ങൾക്കും വഴിയൊരുക്കിയെങ്കിലും ഇതിൻെറ വാ൪ഷികം വരുമ്പോൾ സാമൂഹികപ്രവ൪ത്തക൪ നിരാശയിലാണ്.
രണ്ടു വ൪ഷം പിന്നിടുമ്പോൾ ഡൽഹിയിൽ സ്ത്രീകൾ വീണ്ടും അരക്ഷിതബോധത്തിൻെറ പിടിയിൽതന്നെ.
യൂബ൪ ടാക്സി വിളിച്ച യുവതിയെ ഡ്രൈവ൪ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്ത കേസിൻെറ അലയൊലികൾക്കിടയിലാണ് നി൪ഭയ സംഭവത്തിൻെറ വാ൪ഷികം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.